ADVERTISEMENT

ദുബായ്∙ എണ്ണ സംഭരിക്കാനും ടാങ്കറുകളിൽ നിറയ്ക്കാനും സൗകര്യമുള്ള കൂടുതൽ മറൈൻ സ്റ്റേഷനുകൾക്ക് എമിറേറ്റ്സ് നാഷനൽ  ഓയിൽ കമ്പനി (ഇനോക്) പദ്ധതി. ഉല്ലാസ നൗകകൾക്കും മറ്റും ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ള നൂതന സ്റ്റേഷൻ ഉം സുഖൈമിൽ തുറന്നു. കൂറ്റൻ ടാങ്കറുകൾക്കുള്ള സ്റ്റേഷൻ അടുത്ത മാസം ദുബായ് ഹാർബറിൽ തുറക്കും.

 

ഇതോടെ യുഎഇയിൽ ഇനോക് മറൈൻ സ്റ്റേഷനുകളുടെ എണ്ണം 6 ആകുമെന്ന് സിഇഒ: സെയിഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. ദുബായ് ഇന്റർനാഷനൽ മറൈൻ ക്ലബ്, ഫുജൈറ, ദുബായ് അബ്ര, ഹംറിയ മാർക്കറ്റ് എന്നിവിടങ്ങളിൽ സ്റ്റേഷനുണ്ട്. വരുംവർഷങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ നിർമിക്കും. ഫ്രീസോണുകളും ലോജിസ്റ്റിക് കമ്പനികളും ഇതിന്റെ ഗുണഭോക്താക്കളാണ്.

 

37,690 ചതുരശ്രയടി വിസ്തീർണമുള്ള ദുബായ് ഹാർബർ സ്റ്റേഷന്  ഉം സുഖൈം സ്റ്റേഷന്റെ നാലിരട്ടിയിലേറെ വലുപ്പമുണ്ടാകും. 50 മീറ്റർ നീളത്തിൽ കടലിൽ പൊങ്ങിക്കിടക്കുന്ന പാലം, കൂറ്റൻ ഭൂഗർഭ ഇന്ധന സംഭരണികൾ, ഭക്ഷ്യസാധനങ്ങളുടെ കലവറ തുടങ്ങിവയാണ് ചില പ്രത്യേകതകൾ. വാണിജ്യാടിസ്ഥാനത്തിൽ ഏറെ പ്രാധാന്യമുള്ള സ്റ്റേഷനാണിത്. 8,595 ചതുരശ്ര അടി വിസ്തീർണമുള്ള ഉംസുഖൈം സ്റ്റേഷനിലും ഭൂഗർഭ ഇന്ധന സംഭരണികളുണ്ട്. ടാങ്കറുകളിലും മറ്റും നിറയ്ക്കുമ്പോൾ ബാഷ്പീകരണം സംഭവിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതടക്കമുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com