ADVERTISEMENT

ദുബായ്∙ കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കാനാണ് ജെല്ലിക്കട്ടിലൂടെ ശ്രമിച്ചതെന്നും  ഓസ്കറിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും നിർമാതാവ് തോമസ് പണിക്കർ. 14 വർഷമായി ദുബായിലുള്ള തോമസ് കൺസ്ട്രക്‌ഷൻ കമ്പനി ഉടമയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ നൗഷാദ് എണ്ണ പ്രകൃതി വാതക മേഖലയിലാണു പ്രവർത്തിക്കുന്നത്. ‘ഒരു സിനിമാക്കാരൻ’ എന്ന വിനീത് ചിത്രത്തിനു ശേഷമാണ് ജെല്ലിക്കട്ട് നിർമിച്ചത്. 

തികച്ചും വ്യത്യസ്തമായ പ്രമേയവും കാലത്തിനുമപ്പുറം ചിന്തിക്കുന്ന ലിജോയുടെ കഴിവിലുള്ള വിശ്വാസവും കൊണ്ടാണ് ചിത്രം നിർമിച്ചത്. ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ഹിറ്റ് ചിത്രം ഉൾപ്പെടെ പതിനാലോളം ചിത്രങ്ങൾ നിർമിച്ച ബന്ധുക്കളുടെ ഒപ്പം നിന്ന് സിനിമാ നിർമാണം കണ്ടുവളർന്നതും തുണയായെന്ന് കൊട്ടാരക്കര സ്വദേശിയായ തോമസ് പറയുന്നു. 

ചിത്രത്തിന്റെ പ്രദർശനം ടൊറന്റോയിൽ നടത്തിയിരുന്നു. അന്ന് ലഭിച്ച സ്വീകാര്യത കണ്ടപ്പോൾ ഓസ്കറിലേക്ക് അയയ്ക്കാം എന്ന് പലരും പറഞ്ഞു. ഇപ്പോൾ അത് സാധ്യമായതിൽ സന്തോഷം. നടി കങ്കണയുടെ പ്രസ്താവനയും കണ്ടു. വൻ ചിത്രങ്ങൾക്കൊപ്പമാണ് ജെല്ലിക്കെട്ട് പരിഗണിക്കപ്പെട്ടത് എന്നത് സന്തോഷമേകുന്നു. 

ചിത്രത്തിന്റെ പ്രമേയം ജൂറി അംഗങ്ങൾ അംഗീകരിച്ചതിലും തിരഞ്ഞെടുത്തതിലും അഭിമാനമുണ്ട്.

 ലിജോയുടെ തന്നെ ചുരുളി എന്ന ചിത്രവും പുതുമുഖ സംവിധായകൻ ചെയ്യുന്ന മറ്റൊരു ചിത്രവുമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com