ADVERTISEMENT

ദോഹ∙ വടക്കു-പടിഞ്ഞാറൻ ഗ്രാമമായ സക്രീത്തിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ റിച്ചഡ് സെറയുടെ ശിൽപത്തിന് ഖത്തർ മ്യൂസിയം പുതുജീവൻ നൽകുന്നു.

രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്ന പൊതുകലാസൃഷ്ടികൾ സംരക്ഷിക്കാൻ സെപ്റ്റംബറിൽ ആരംഭിച്ച ക്യാംപെയ്‌ന്റെ ഭാഗമായാണു സക്രീത്തിലെ കലാസൃഷ്ടികൾ നവീകരിക്കുന്നത്. പൊതുകലാസൃഷ്ടികളിൽ ചുവരെഴുത്തു നടത്തുകയും കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതിനെതിരെയാണു സംരക്ഷണ ക്യാംപെയ്ൻ.

സക്രീത്തിലെ ബ്രൗക്ക് നേച്ചർ റിസർവിൽ സ്ഥാപിച്ചിരുന്ന റിച്ചഡ് സെറയുടെ ശിൽപത്തിലെ ചുവരെഴുത്തുകളും മറ്റും നീക്കി വൃത്തിയാക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. ഒരു കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ശിൽപ്പത്തിലെ നാലു ഉരുക്കു പ്ലേറ്റുകളിൽ ഓരോന്നിനും 14 മീറ്ററാണ് ഉയരം. മരുഭൂമിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന തരത്തിലാണ് ശിൽപം സ്ഥാപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com