ADVERTISEMENT

ദോഹ ∙ മാസ്‌ക് ധരിക്കാത്തതിനു പിടിയിലായവരുടെ എണ്ണം 2,185. വാഹന വ്യവസ്ഥ ലംഘിച്ചവർ 153. ഇന്നലെ മാത്രം 46 പേരാണു മാസ്‌ക് ധരിക്കാത്തതിനു പിടിയിലായത്.

പൊതു സ്ഥലങ്ങളിൽ കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കിയതോടെയാണ് കൂടുതൽ പേർ പിടിയിലായത്. വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു മാത്രമാണ് അനുമതി. എന്നാൽ ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ എന്നിവ നിർബന്ധമാണ്. 1990 ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരമാണു ശിക്ഷാ നടപടികൾ.

പരമാവധി 3 വർഷം വരെ തടവും 2 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിലേതെങ്കിലും ഒരു ശിക്ഷയോ ചുമത്തും. വ്യവസ്ഥകൾ ലംഘിച്ചവരെ കൂടുതൽ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി. നിർബന്ധമായും വ്യവസ്ഥകൾ പാലിക്കണമെന്ന്  കോംപിറ്റന്റ് അതോറിറ്റികൾ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com