ADVERTISEMENT

ദോഹ ∙ കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ.  കോവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി.

കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ ആറു മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കെല്ലാം കുത്തിവയ്പ് എടുക്കണം. 6 മാസത്തിൽ താഴെയുളള കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുകയും വേണം. 5 വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രത്യേകിച്ചും 2 വയസ്സിൽ താഴെയുള്ളവർക്ക് പകർച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾക്ക് കുത്തിവയ്പ് എടുക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതും തടയാം.  

കുത്തിവയ്പ് സൗജന്യം
 
രാജ്യത്തുടനീളമായുള്ള പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലും നാൽപതിലധികം സ്വകാര്യ ക്ലിനിക്കുകളിലും സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ലഭിക്കും. രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയും വൈകിട്ട് 4.00 മുതൽ രാത്രി 11.00 വരെയുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം. 107 ൽ വിളിച്ച് മുൻകൂർ അനുമതി തേടണം.
മറ്റേതെങ്കിലും ചികിത്സയ്ക്കായി നേരത്തെ അനുമതി എടുത്തിട്ടുണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കുമ്പോൾ കുത്തിവയ്പ് എടുക്കാം.

സഞ്ചരിക്കുന്ന യൂണിറ്റും

സഞ്ചരിക്കുന്ന കുത്തിവയ്പ് യൂണിറ്റും ഇത്തവണയുണ്ട്. മിസൈമീർ, വെസ്റ്റ് ബേ, ഖലീഫ സിറ്റി, അൽ വക്ര, അബു ബക്കർ സിദ്ദിഖി, അൽ റയ്യാൻ, അൽ ഷിഹാനിയ, വിമാനത്താവളം എന്നീ 8 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലായി യൂണിറ്റിന്റെ സേവനം ലഭിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയും വൈകിട്ട് 4.00 മുതൽ രാത്രി 10.00 വരെയും വെളളിയാഴ്ച വൈകിട്ട് മാത്രവുമാണ് സേവനം ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com