ADVERTISEMENT

ദോഹ∙ഫാഷൻ തരംഗം ഉണർത്തിയ ഹെയ അറേബ്യൻ പ്രദർശനം സമാപിച്ചു.  ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ അഞ്ചു ദിവസം നീണ്ട മേളയിൽ പുത്തൻ ഡിസൈനുകളിലെ അബായകളും ഗൗണുകളുമാണു പ്രദർശിപ്പിച്ചത്.

ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ ഖത്തർ ബിസിനസ് ഇവന്റ്‌സ് കോർപറേഷൻ സംഘടിപ്പിച്ച പ്രദർശനത്തിൽ മികച്ച വനിതാ പങ്കാളിത്തത്തിലാണു ഫാഷൻ ഷോ, ഡിസൈനർമാരുടെ ചർച്ചകൾ, ശിൽപശാലകൾ എന്നിവ നടന്നത്.

വനിതകൾക്ക് മാത്രമായുള്ള ഫാഷൻ പ്രദർശനത്തിൽ പ്രാദേശിക ഡിസൈനർമാരെ കൂടാതെ കുവൈത്തിൽ നിന്നുള്ളവരും പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ഷോയിൽ മാസ്‌ക് ധരിച്ചാണ് മോഡലുകൾ റാംപിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com