ADVERTISEMENT

ദോഹ∙ ഡ്രൈവ്-ഇൻ സിനിമ മുതൽ പായ്ക്കപ്പൽ മേള വരെ ഇത്തവണത്തെ വാരാന്ത്യത്തിൽ കാഴ്ചകൾ ധാരാളം. ഭക്ഷ്യ, പച്ചക്കറി വിപണികളും സജീവം.

സിനിമ

weeknd
ലുസെയ്ൽ മറീനയിലെ ഡ്രൈവ്-ഇൻ സിനിമയിൽ നിന്ന്.

ലുസെയ്ൽ മറീനയിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡ്രൈവ് -ഇൻ സിനിമ പ്രദർശനം വെള്ളി, ശനി വൈകിട്ട് 6.30ന്. ടിക്കറ്റുകൾക്ക്: https://www.dohafilminstitute.com/nowplaying

മേളകൾ

കത്താറ ബീച്ചിൽ പായ്ക്കപ്പൽ മേള. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 11.00 വരെ, ശനി രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകിട്ട് 3.30 മുതൽ രാത്രി 10.00വരെയും. കത്താറ ബിൽഡിങ് 48ൽ പരമ്പരാഗത കരകൗശല മേള. വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെ. കത്താറയിലെ ടേസ്റ്റി സ്ട്രീറ്റിൽ രുചിമേള. ഉച്ചയ്ക്ക് 3.00 മുതൽ അർധരാത്രി 12.00 വരെ.

കലാപ്രദർശനം

മിഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലെ സിക്കാത്ത് വാദി മിഷ്‌റെബ് ഗാലറിയിൽ 'ഔട്ട്‌ബ്രേക്ക്' കലാപ്രദർശനം. വെള്ളി ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 10.00 വരെ. മറ്റ് ദിവസങ്ങളിൽ രാവിലെ 10.00 മുതൽ രാത്രി 10.00 വരെ. ദോഹ ഫയർ സ്റ്റേഷനിൽ 'പ്രകൃതിയുടെ നേർക്കാഴ്ച' കലാപ്രദർശനം. വെള്ളി ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.00 വരെ. മറ്റ് ദിവസങ്ങളിൽ രാവിലെ 9.00 മുതൽ രാത്രി 7.00 വരെ. ഖത്തർ ദേശീയ മ്യൂസിയത്തിൽ 'പുരാതന കിഴക്കിന്റെ പ്രതാപം' -കുവൈത്ത് അൽ സബാഹ് ശേഖരത്തിലെ അപൂർവ സൃഷ്ടികളുടെ പ്രദർശനം. വെളളി ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.00 വരെ. മറ്റു ദിവസങ്ങളിൽ രാവിലെ 9.00 മുതൽ രാത്രി 7.00 വരെ.

വിപണി

ടോർബ ഫാർമേഴ്‌സ് മാർക്കറ്റ്. ഖത്തർ ഫൗണ്ടേഷനിലെ സെറിമോണിയൽ കോർട്ടിൽ ശനി രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ മാത്രം. ശൈത്യകാല പച്ചക്കറി ചന്തകൾ അൽ മസ്രുഅ,അൽഖോർ-അൽ ദഖീറ, അൽ വക്ര, അൽ ഷമാൽ, അൽ ഷിഹാനിയ എന്നിവിടങ്ങളിൽ വ്യാഴം മുതൽ ശനി വരെ രാവിലെ 7.00 മുതൽ വൈകിട്ട് 4.00 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com