ADVERTISEMENT

ദുബായ്∙ ദേശീയദിനത്തിൽ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ വ്യത്യസ്തമായൊരു ശിൽപം നിർമിച്ച് ആദരമർപ്പിക്കുകയാണ് ശിൽപി നിസാർ ഇബ്രാഹിം.

nisar
നിസാർ ഇബ്രാഹിം.

49-മത് ദേശീയ ദിനമായതിനാൽ 49 കിലോഗ്രാം സ്‌ക്രൂകൾ ഉപയോഗിച്ചാണ് ശിൽപം നിർമിച്ചത്. 120 സെന്റിമീറ്റർ ഉയരവും 100 സെന്റിമീറ്റർ വീതിയുമുള്ള പ്രതലത്തിൽ 6800 സ്‌ക്രൂകൾ ഉപയോഗിച്ചിട്ടുണ്ട്. ദ് ലീഡർ എന്നു പേരിട്ട ശിൽപത്തിന്റെ ഓരോ സ്‌ക്രൂവും ഓരോ പിക്സലുകൾ ആകുന്ന തരത്തിലാണു നിറം നൽകിയിരിക്കുന്നത്. ഒരേ സമയം ശിൽപമായും ചിത്രമായും ഇതു കാണാനാകും.

രാജ്യം ഇന്ത്യയോടു കാണിക്കുന്ന നിസ്സീമമായ സ്നേഹത്തിനുള്ള ഉപഹാരമാണിതെന്നും നിസാർ പറയുന്നു. ആറു വരെ ദുബായ് ഔട്ട്‍ലെറ്റ് മാളിൽ ഡോം ഏരിയയിൽ പ്രദർശിപ്പിക്കും. ചലച്ചിത്രകാരൻ കൂടിയായ നിസാർ തൃശൂർ പട്ടേപ്പാടം സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com