ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ കിരീടാവകാശിയെ നിയമിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന രാജകീയ ഉത്തരവുകള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ചു. രാജ്യത്തെ അധികാര കൈമാറ്റം സുഗമമാകുന്നതിനുള്ള വ്യവസ്ഥകളും തിങ്കളാഴ്ച പുറത്തിറക്കിയ 6/2021–ാം നമ്പര്‍ രാജകീയ ഉത്തരവില്‍ പറയുന്നു. 

 

സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഒമാനില്‍ കിരീടാവകാശി സംവിധാനം ഉണ്ടായിരുന്നില്ല. ഖാബൂസ് എഴുതിവച്ച കത്തിലെ പേര് അടിസ്ഥാനമാക്കിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ ഭരണാധികാരിയായി നിയമിച്ചത്.

സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും. മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്റെ ഭാഗമാക്കും.

 

കൗണ്‍സില്‍ ഓഫ് ഒമാന്റെ പങ്ക്, സവിശേഷാധികാരം, പ്രവര്‍ത്തന സംവിധാനം തുടങ്ങിയവ നിര്‍വചിക്കുന്ന പ്രത്യേക നിയമവും കൊണ്ടുവരും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും അതിന് പ്രാധാന്യം നല്‍കുന്നതിനും പൗരന്മാരുമായും മന്ത്രാലയങ്ങളും വകുപ്പുകളും നല്‍കുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളുമായും നിരന്തരം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്താന്‍ മന്ത്രിമാര്‍ക്കും അണ്ടര്‍ സെക്രട്ടറിമാര്‍ക്കും സുല്‍ത്താന്‍ നിര്‍ദേശം നല്‍കി. 

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികള്‍ സുല്‍ത്താന്‍ ശ്രവിച്ചു. സൗദി അറേബ്യയില്‍ സമാപിച്ച ജിസിസി ഉച്ചകോടിയെ സുല്‍ത്താന്‍ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com