ADVERTISEMENT

ദുബായ്∙ കോവിഡിനു ശേഷം യുഎഇയിൽ ബിഗ് ബജറ്റ് തമിഴ് ചിത്രത്തിന്റെ മടങ്ങിവരവ്. വിജയ് നായകനായും വിജയ് സേതുപതി പ്രതിനായകനായും എത്തുന്ന ചിത്രം   'മാസ്റ്റർ' നാളെ  റിലീസ് ചെയ്യുന്നു.

യുഎഇയിലെ പ്രേക്ഷകർക്കായി ഗോൾഡൻ സിനിമാസ് ആണ് സിനിമ എത്തിക്കുന്നത്. 

ദുബായ് മിർദിഫ് സിറ്റി സെന്ററിലെ വോക്സ് സിനിമാസിൽ 14 ന് വൈകിട്ട് 8 നുള്ള ഷോ കാണാൻ മനോരമ വായനക്കാർക്ക് അവസരം. 

ഇതോടൊപ്പമുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവരിൽ നിന്നു ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

ചോദ്യങ്ങൾ: 1. തമിഴ് സിനിമാരംഗത്ത് വിജയ് ഏതു പേരിൽ അറിയപ്പെടുന്നു? 

2.വിജയ്‌യുടെ പൂർണമായ ഔദ്യോഗിക നാമം എന്ത്?

ഉത്തരങ്ങൾ വാട്സാപ് ചെയ്യേണ്ട നമ്പർ: 055 7964490.

കൈതി, മാനഗരം എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് 'മാസ്റ്റർ' സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞവർഷം ഏപ്രിലിൽ നിശ്ചയിച്ചിരുന്ന റിലീസിങ് കോവിഡ് സാഹചര്യത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയിക്കഴിഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി സിനിമയുടെ  മടങ്ങിവരവിന് അവസരമൊരുക്കുകയും  ഈ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസം പകരുകയും ചെയ്യുന്ന യുഎഇ ഭരണാധികാരികൾക്ക് നന്ദി പറയുന്നതായി ഗോൾഡൻ സിനിമാസിന്റെ  വിതരണ ചുമതലയുള്ള അനീഷ് വാധ്വ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com