ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ 142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതിയ കോവിഡ് മരണങ്ങളില്ല. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 131,086 ആയി ഉയര്‍ന്നു. 1508 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നത്. 228 പേര്‍ കൂടി കോവിഡ് മുക്തിനേടി. ഇതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 123,415 ആയി. 

94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 24 മണിക്കൂറിനിടെ എട്ട് കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 55 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com