ADVERTISEMENT

ഹഫർ അൽ ബാത്തിൻ∙ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ അബ്ദുൽ റഹ്‌മാൻ (62) ഹൃദയാഘാതം മൂലം സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ചു. ഹഫറിൽ നിന്ന് 200 കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാനായില്ല. ഇരുപത് ദിവസം മുമ്പാണ്  അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. 

ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ മറവ് ചെയ്യും. പിതാവ്: പരേതരായ മുഹമ്മദ് കുഞ്ഞ്, മാതാവ്: അമ്മീൻബി,ഭാര്യ: ആബിദ ബീവി, മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ.നിയമസഹായത്തിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com