ADVERTISEMENT

ദോഹ ∙ ഖത്തർ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്‌സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം. ഖത്തർ ഇസ്‌ലാമിക് ബാങ്ക്  (ക്യുഐബി) ആണ് രാജ്യത്തിന്റെ പ്രഥമ ഏകീകൃത തപാൽ ഡെലിവറി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആരംഭിച്ചത്.

ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ ക്യുപേ എന്നിവയുമായി  ചേർന്നാണ് പുതിയ ക്യുപേ ഇ-പേറ് സംവിധാനത്തിന് തുടക്കമിട്ടത്. പാഴ്‌സലുകളുമായി എത്തുന്ന തപാൽ ജീവനക്കാരന്റെ പക്കലുള്ള പിഒഎസ് ഉപകരണത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സൈപ്പ് ചെയ്ത് ഇ-പേയ്മന്റ് നടത്താം. ഉപഭോക്താക്കളെ സംബന്ധിച്ചും സൗകര്യപ്രദവും സുരക്ഷിതവുമാണ് പുതിയ സംവിധാനം.

ലഭിക്കുന്ന തുകയുടെ വിവരങ്ങളിൽ ഡെലിവറി ജീവനക്കാരന് കൃത്യതയും ഉറപ്പാക്കാം. 2018ൽ ബാങ്ക് ഇടപാടുകാരുടെ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ പ്രഥമ ഇസ്‌ലാമിക് പിഒഎസ്-ഓൺലൈൻ പേമെന്റ് ഗേറ്റ് വേ സൊല്യൂഷനും ക്യുഐബി ആരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com