ADVERTISEMENT

ഷാർജ ∙ എക്സ്പോ സെന്റർ കഴിഞ്ഞ വർഷം സംഘടിപ്പിച്ചതു 2,500ൽ ഏറെ കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തമുള്ള രാജ്യാന്തര മേളകൾ. കോവിഡ് മാനദണ്ഡങ്ങൾ  ഉറപ്പാക്കി സംഘടിപ്പിച്ച ഷാർജ പുസ്തക മേളയിലടക്കം ആയിരക്കണക്കിനു സന്ദർശകരാണ് എത്തിയത്. 11 ദിവസത്തെ  മേളയിൽ 1,000 പ്രസാധകരും 3.82 ലക്ഷം സന്ദർശകരും പങ്കെടുത്തു.

ഓൺലൈൻ പരിപാടികളും സംഘടിപ്പിച്ചു. വാണിജ്യ-വ്യാപാര മേഖലകൾ സജീവമായതോടെ കൂടുതൽ പ്രദർശനമേളകൾക്ക് അവസരമൊരുക്കുമെന്നു ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആൻഡ് എക്സ്പോ സെന്റർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് പറഞ്ഞു. സംരംഭകർക്ക് ഇളവുകൾ പ്രഖ്യാപിച്ച് വാണിജ്യ-വ്യവസായ അനുകൂല സാഹചര്യമൊരുക്കി.

വിവിധ മേഖലകളെ ഉൾപ്പെടുത്തി സാമ്പത്തിക ഉത്തേജക പദ്ധതിക്കു തുടക്കമിട്ടതായി  എക്സ്പോ സെന്റർ സിഇഒ: സെയിഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. വൻ ഇളവുകളോടെ കഴിഞ്ഞമാസം ഗൃഹോപകരണ-ഇലക്ട്രോണിക്- വസ്ത്ര മേള നടത്തി. ഖോർഫക്കാനിലും ദെയ്ദിലും കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com