ADVERTISEMENT

കുവൈത്ത് സിറ്റി ∙ 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല.

എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. യാത്രാ സൗകര്യം നിലച്ചതിനാൽ പ്രവാസികൾ   ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നതിന് പ്രവാസികൾ എത്തുന്നില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികൾ പറയുന്നു. വേനൽക്കാലത്ത് സ്വദേശത്തേക്ക് പോകുന്നവർ വലിയതോതിൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങിക്കൂട്ടുമായിരുന്നു.

കഴിഞ്ഞ വേനലിൽ ഇത് ഉണ്ടായില്ല. തവണ വ്യവസ്ഥയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്നതിൽ മത്സരമായിരുന്നു കടകളിൽ. എന്നാൽ അതും ഇപ്പോൾ  വേണ്ടത്ര ഇല്ല. വിപണനത്തിൽ 70% എങ്കിലും കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. വിമാനം ഇല്ലാത്തതിന് പുറമേ തൊഴിൽ നഷ്ടപ്പെട്ടതും കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥാപനങ്ങളിൽനിന്നും ജീവനക്കാരെ പിരിച്ചുവിട്ടു. ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിൽനിന്നും ഒട്ടേറെപ്പേർ തൊഴിൽ നഷ്ടപ്പെട്ടവരായുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com