ഖത്തർ ഓഫ്-റോഡ് ചാംപ്യൻഷിപ്പിന് അഞ്ചിന് തുടക്കം
Mail This Article
×
ദോഹ ∙ ഖത്തർ ഓഫ്-റോഡ് ചാംപ്യൻഷിപ്പിനു ഫെബ്രുവരി അഞ്ചിന് തുടക്കം. ലോഗോ പ്രകാശനം ചെയ്തു. ഖത്തർ മോട്ടർ ആൻഡ് മോട്ടർ സൈക്കിൾ ഫെഡറേഷൻ ആണ് സംഘാടകർ.
5,6 തീയതികളിലാണ് ആദ്യ ഘട്ടം. 6 ഘട്ടങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 19-20, മൂന്നാം ഘട്ടം ഒക്ടോബർ 8-9, നാലാം ഘട്ടം ഒക്ടോബർ 15-16, ഫൈനലിന് തൊട്ടുമുൻപുള്ള ഘട്ടം നവംബർ 12-13 തീയതികളിലും ഫൈനൽ ഡിസംബർ 3-4 തീയതികളിലുമാണ്.
ഖത്തറിന്റെ പൈതൃകവും പരിസ്ഥിതിയും കോർത്തിണക്കിയുള്ളതാണു ലോഗോ ഡിസൈൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.