ADVERTISEMENT

ദോഹ ∙  രാജ്യത്ത് ഫൈസർ-ബയോടെക്കിന്റെ കോവിഡ് വാക്‌സീൻ എടുത്ത എല്ലാവരും സുരക്ഷിതർ തന്നെയെന്ന് അധികൃതർ. ഇതുവരെ ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി.

ആദ്യ ഘട്ട വാക്‌സിനേഷൻ ക്യാംപെയ്ൻ രാജ്യത്ത് പുരോഗമിക്കുമ്പോൾ ഇതിനകം ആയിരക്കണക്കിന് പേർ കുത്തിവയ്പ് എടുത്തു കഴിഞ്ഞു. ഖത്തറിൽ കോവിഡ് വാക്‌സീൻ നിർബന്ധമല്ല. എന്നാൽ കോവിഡ് വ്യാപനം തടയുക എന്നത് ദേശീയ സുരക്ഷാ താൽപര്യമായതിനാൽ മിക്ക രാജ്യങ്ങളും പ്രവേശനത്തിന് കോവിഡ് വാക്‌സീൻ നിർബന്ധമാക്കാനുള്ള സാധ്യതയും ഡോ.അൽ മസലമണി ചൂണ്ടിക്കാട്ടി.

ഹമദ് മെഡിക്കൽ കോർപറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും റജിസ്റ്റർ ചെയ്തിരിക്കുന്ന വിട്ടുമാറാത്ത രോഗമുള്ള എല്ലാവരെയും വാക്‌സീൻ എടുക്കാനായി ഊഴമനുസരിച്ച് അധികൃതർ ബന്ധപ്പെടും. ആദ്യഘട്ട ക്യാംപെയ്ൻ ഈ മാസം 31 വരെയാണ്. 10 ഹെൽത്ത് സെന്ററുകളിൽ കോവിഡ് വാക്‌സീൻ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com