ADVERTISEMENT

ദോഹ ∙ ഈജിപ്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾ പുനരാരംഭിക്കാൻ ഖത്തരി ദിയാർ ഒരുങ്ങുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തരി ദിയാറിന് ഈജിപ്ഷ്യൻ വിപണിയിൽ വലിയ നിക്ഷേപങ്ങളുണ്ട്.  ഉപരോധത്തെ തുടർന്നു മുടങ്ങിപ്പോയ പദ്ധതികൾ പൂർത്തീകരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

കഴിഞ്ഞ ആഴ്ചയിൽ ഖത്തറിന് മേലുള്ള ഉപരോധം പിൻവലിച്ച പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈജിപ്തിലെ കയ്‌റോയിൽ ഖത്തരി ദിയാറിന്റെ സെന്റ്.റീജസ് ഹോട്ടൽ ഇരു രാജ്യങ്ങളിലെയും ധനമന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. 2017 ൽ നൂറു കോടി ഡോളർ ചെലവിട്ട് നിർമിച്ച ഹോട്ടലാണ് ഉപരോധത്തെ തുടർന്ന് മൂന്നര വർഷമായി ഉദ്ഘാടനം കാത്തുകിടന്നത്. ഖത്തരി ദിയാറിന്റെ ഈജിപ്തിലെ വൻകിട പദ്ധതികളിലൊന്നായ സിറ്റി ഗേറ്റിന്റെ നിർമാണവും പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. കയ്‌റോയിൽ സിറ്റിഗേറ്റിന്റെ നിർമാണം തുടങ്ങാനുള്ള അനുമതി ഈജിപ്ഷ്യൻ സർക്കാർ നൽകിയതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിലായി പദ്ധതി പുനരാരംഭിക്കും. വിവിധ തരം വില്ലകൾ, അപാർട്‌മെന്റുകൾ, ഗോൾഫ് കോഴ്‌സ്, പാർക്കുകൾ, ബിസിനസ് പാർക്കുകൾ, സ്‌കൂളുകൾ, കായിക ക്ലബ്ബുകൾ, മെഡിക്കൽ കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ തുടങ്ങി അത്യാധുനിക നിലവാരത്തിലുള്ള സുസ്ഥിര നഗര പദ്ധതിയാണ് സിറ്റി ഗേറ്റ്. പുതിയ നിർമാണങ്ങളും പദ്ധതികളും കൂടുതൽ തൊഴിലവസരങ്ങൾക്കും ഇടയാക്കും. ഖത്തറിനു മേലുള്ള വ്യോമ വിലക്ക് ഈജിപ്ത് പിൻവലിച്ചതോടെ അധികം താമസിയാതെ ഖത്തർ-ഈജിപ്ത് വിമാന സർവീസുകളും പുനരാരംഭിക്കും.

ഈജിപ്തിൽ നിക്ഷേപവും വ്യവസായങ്ങളുമുള്ള സ്വദേശികൾക്കും ഈജിപ്തിൽ നിന്നും ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങിയിരുന്ന കച്ചവടക്കാർക്കും വ്യാപാര, ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും വേർപിരിഞ്ഞു നിൽക്കുന്ന കുടുംബങ്ങൾക്ക് ഒത്തുചേരാനും വിമാന സർവീസുകൾ വഴിതെളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com