അൽഐൻ∙ കോവിഡ് മൂലം വരുമാനം നഷ്ടപ്പെട്ടെന്നും കുടുംബത്തെ പോറ്റാൻ വഴിയില്ലെന്നും തെറ്റായ വിവരം നൽകി ജീവകാരുണ്യ സംഘടനയിൽ നിന്ന് സ്വീകരിച്ച 51,873 ദിർഹം തിരികെ നൽകാൻ അൽഐൻ പ്രാഥമിക കോടതി ഉത്തരവിട്ടു.
അൽഐനിൽ താമസിക്കുന്ന അറബ് പൗരനെതിരെയാണു വിധി. സഹായ അപേക്ഷയെ തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു മാസത്തിൽ 5000 ദിർഹം വീതം സംഘടന അയച്ചുകൊടുത്തിരുന്നു.
വിശദ അന്വേഷണത്തിൽ സാമ്പത്തിക സ്ഥിതി വിശദമാക്കാതെയാണ് അപേക്ഷ സമർപ്പിച്ചതെന്നും ഇതേസമയം മറ്റൊരിടത്തു നിന്നു മാസത്തിൽ 10,000 ദിർഹം വീതം ഇയാൾക്കു ലഭിച്ചിരുന്നതായും കണ്ടെത്തി. തുടർന്നു സംഘടന ഇയാൾക്കെതിരെ നൽകിയ പരാതിയിലാണു വിധി.