മസ്‌കത്ത്∙ ഒമാനില്‍ 178 പുതിയ കോവിഡ് രോഗികള്‍. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 131,264 ആയി ഉയര്‍ന്നു. ഒരു കോവിഡ് രോഗി കൂടി മരിച്ചു. കോവിഡ് മരണ സംഖ്യ 1509 ആയി ഉയര്‍ന്നു. 178 രോഗികള്‍ കൂടി കോവിഡ് മുക്തി നേടിയതോടെ രാജ്യത്തെ കോവിഡ് ഭേദമായവരുടെ എണ്ണം 123,593 ആയി.
24 മണിക്കൂറിനിടെ ഒൻപതു കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 51 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ഇതില്‍ 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.