ADVERTISEMENT

അബുദാബി∙ ദർബ് ടോൾഗേറ്റ്  പ്രാബല്യത്തിൽ വന്ന്    2 ആഴ്ച  പിന്നിട്ടിട്ടും റജിസ്റ്റർ ചെയ്യാത്തവർക്കെതിരെ  നടപടി സ്വീകരിക്കുമെന്ന്  അബുദാബി പൊലീസ്. 

ടോൾ ഗേറ്റിനു മുന്നിൽ റോഡിന്റെ വശങ്ങളിലായി വാഹനം പാർക്ക് ചെയ്യുന്നത് അപകടത്തിനു കാരണമാകുമെന്നും  ഓർമിപ്പിച്ചു. എല്ലാവരും ടോളിൽ റജിസ്റ്റർ ചെയ്താൽ പ്രശ്നങ്ങൾ ഒഴിവാക്കാം. സമൂഹമാധ്യമങ്ങളിലും അറിയിപ്പ് നൽകിയിരുന്നു. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ടോൾ ഗേറ്റു കടന്നാൽ 4 ദിർഹം ഈടാക്കും. മറ്റു സമയങ്ങളിലും വാരാന്ത്യ, പൊതു അവധി ദിവസങ്ങളിലും സൗജന്യമാണ്. ദിവസത്തിൽ എത്ര തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹത്തിൽ കൂടുതൽ ഈടാക്കില്ല.

പാർക്ക് ആൻഡ് റൈഡ് ബസ് സേവനം ഉപയോഗപ്പെടുത്തിയാൽ ടോളിൽനിന്നും തിരക്കിൽനിന്നും രക്ഷപ്പെടാം. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽമക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണു ടോൾ ഗേറ്റ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com