ADVERTISEMENT

ദുബായ് ∙ ദുബായ് സാമ്പത്തിക വകുപ്പ് ഇൗ മാസം ഇതുവരെ 15 കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 എണ്ണം തുറസായ സ്ഥലങ്ങളിലെ വിപണിയും നലെണ്ണം കൊമേഴ്സ്യൽ കേന്ദ്രങ്ങളുമാണ്. റിട്ടെയിൽ സ്റ്റോർ, റസ്റ്ററന്റ്, ഡൊമസ്റ്റിക് ടൂർ ഒാപറേറ്റർ, ടയർ ഷോപ്, ഫാബ്രിക്സ്, ടെക്സ്റ്റൈൽ, ഇലക്ട്രിക്കൽ, അഡ്വർടൈസിങ് സർവീസസ് സ്ഥാപനങ്ങളും ഉൾപ്പെടും. ഇവർക്ക് പിഴ ചുമത്തിയതായി അധികൃതർ പറഞ്ഞു. കൂടാതെ, ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജിംനേഷ്യങ്ങളിലും പരിധോധന നടത്തിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളിൽ കൂടുതലും. 5,633 വ്യാപാര സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിച്ചതായും ആറ് കടകൾക്ക് സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കർ പതിക്കാത്തതിനും മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു. നിയമലംഘനം പരിശോധിക്കാനുള്ള സന്ദർശനം അധികൃതർ തുടരും. എവിടെയെങ്കിലും കോവിഡ‍് നിയമം പാലിക്കാത്തത് കാണുകയാണെങ്കിൽ അറിയിക്കണം– Dubai Consumer App , Google,  Huawei stores, Call- 600545555, or the Consumerrights.ae website.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com