ADVERTISEMENT

ദുബായ്∙ നിക്ഷേപ- സ്പെഷൽ വീസ നടപടികൾ  വേഗത്തിലാക്കാൻ ഓൺലൈൻ സേവനം വിപുലമാക്കി  ദുബായ് എമിഗ്രേഷൻ. നിക്ഷേപകർക്കുള്ള ഗോൾഡൻ വീസ, റിട്ടയർമെന്റ് വീസ നടപടികൾ വേഗത്തിലാക്കും.

ദുബായ് ടൂറിസവുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. അപേക്ഷ നൽകാനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കൂടുതൽ സംവിധാനമൊരുക്കും. ഇതിനായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. ക്രൂസ് ടൂറിസം മേഖല സജീവമാകുന്നതോടെ സന്ദർശകരുടെ എണ്ണം കൂടും.

ദുബായിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് റിട്ടയർമെന്റ് വീസ പദ്ധതി തുടങ്ങിയത്. 55 വയസ് മുതലുള്ള താമസവീസക്കാർക്കും മറ്റു വിദേശികൾക്കും പങ്കാളിക്കൊപ്പം അപേക്ഷിക്കാം. സൈറ്റ്: www.retireindubai.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com