ADVERTISEMENT

ദോഹ∙വിഖ്യാത ഹോളിവുഡ് സിനിമ സംവിധായകന്‍ ഗൈ റിച്ചിയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് ദോഹയില്‍ തുടക്കമാകും.  ഖത്തറിലും തുര്‍ക്കിയിലെ അന്റാലിയയിലുമാണ് ഷൂട്ടിങ് നടക്കുക. ഗൈ റിച്ചിയും വിഖ്യാത ആക്ഷന്‍ ത്രില്ലര്‍ താരം ജെയ്‌സണ്‍ സ്റ്റെതാമും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രവും  'റാത്ത് ഓഫ് മാന്‍' ചിത്രത്തിന് ശേഷം ഖത്തറിന്റെ ബിഇന്‍ മീഡിയ ഗ്രൂപ്പിന്റെ മിറാമാക്‌സിനൊപ്പമുള്ള ഇരുവരുടെയും രണ്ടാമത്തെ ചിത്രവും കൂടിയാണിത്. 

ആഗോള തലത്തിലെ വലിയ വിനോദ വിപണിയായി ഖത്തര്‍ വളരുകയാണെന്ന്  ബിഇന്‍ മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ അല്‍ ഖെലെയ്ഫി പറഞ്ഞു. മിറാമാക്‌സിനായി ബില്‍ ബ്ലോക്ക് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇവാന്‍ അത്കിന്‍സണും മാണ്‍ ഡേവിസുമാണ് തിരക്കഥ. 

ഏതാനും ഇന്ത്യന്‍ സിനിമകളും നേരത്തെ ഖത്തറില്‍ ചിത്രീകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായുള്ള കനല്‍, ബിജു മേനോന്‍ നായകനായുള്ള മരുഭൂമിയിലെ ആന തുടങ്ങിയ മലയാളം ചിത്രങ്ങള്‍ക്കു പുറമേ കന്നഡ, ബോളിവുഡ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും ദോഹ ലൊക്കേഷനായി കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com