ADVERTISEMENT

അബുദാബി∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ  അഗ്രികൾചറൽ ഒയാസിസ് പ്രദർശനം കുടുംബങ്ങളെ ആകർഷിക്കുന്നു.

 അക്വാപോണിക്സ്, വെർട്ടിക്കൽ ഫാമിങ് തുടങ്ങി കൃഷിയുടെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന  ഇവിടെ പ്രാദേശിക ജൈവ പച്ചക്കറികളും ലഭ്യമാണ്.

ശുദ്ധജലമോ മണ്ണോ ഇല്ലാതെ പ്രതികൂല കാലാവസ്ഥയിലും യുഎഇയ്ക്ക് ആവശ്യമായതെല്ലാം  പ്രാദേശികമായി ഉൽപാദിപ്പിക്കുന്നത് എങ്ങനെയെന്നാണ് ജനങ്ങൾക്കു പരിചയപ്പെടുത്തുന്നത്.

dub-agri-two-2clm

ഇടനിലക്കാരില്ലാതെ തോട്ടത്തിൽനിന്ന് നേരിട്ട് എത്തിക്കുന്നതിനാൽ തക്കാളി, കാപ്സിക്കം, വെണ്ട, വഴുതന, ചുരയ്ക്ക, പടവലം, കാബേജ്, കോളിഫ്ളവർ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. അസ്സൽ  ചോളം ആവിയിൽ വേവിച്ച് എരിവും മധുരവും ചേർത്തു നൽകുന്നത് കഴിക്കാൻ മാത്രം ഇവിടെ എത്തുന്നവരുണ്ട്.

കൂടാതെ നാടൻ തേൻ, തൈര്, മോര്, കോഴിമുട്ട, താറാവു മുട്ട എന്നിവയും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ലഭ്യമാണ്. സ്വദേശികളുടെ  പരമ്പരാഗത വിഭവങ്ങളും ലഭിക്കും.

ഒട്ടകം, ആട്, പശു, കോഴി, താറാവ് തുടങ്ങി ചെറിയൊരു മൃഗശാല തന്നെ ഒരുക്കിയിട്ടുണ്ട്. 

സമ്മിശ്ര കൃഷിത്തോട്ട മാതൃകയിൽ  ഒരുക്കിയ സ്റ്റാളിൽ മുന്തിരിയും അത്തിപ്പഴവും വിളഞ്ഞുനിൽക്കുന്നതും ആകർഷകം. 

അബുദാബി അഗ്രികൾചർ ആൻഡ് ഫൂഡ് സേഫ്റ്റി അതോറിറ്റിയാണ് കാർഷികോത്സവത്തിനു നേതൃത്വം നൽകുന്നത്. 

അബുദാബിയിൽനിന്ന് 50 കിലോമീറ്റർ അകലെ അൽവത്ബയിലാണു പൈതൃകോത്സവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com