ADVERTISEMENT

ദോഹ∙ഖത്തർ കെഎംസിസി വനിതാവിഭാഗമായ കെഡബ്ല്യൂസിസി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം 'ഇശൽ വർണ്ണങ്ങൾ' ജനുവരി അവസാന വാരത്തിൽ നടത്തുമെന്ന്  സംഘാടകർ അറിയിച്ചു.

ഭക്തിഗാനങ്ങൾ, പടപ്പാട്ടുകൾ, കല്യാണ ഗാനങ്ങൾ എന്നീ പ്രമേയങ്ങളിൽ ജൂനിയർ (11 വയസ്സ് വരെ), സീനിയർ (12 മുതൽ 15 വയസ്സ് വരെ)വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സാങ്കേതികസഹായമില്ലാതെ  പാട്ടുകൾ  മത്സരാർത്ഥികൾ സ്വന്തം ശബ്ദത്തിൽ പാടി മുൻകൂട്ടി റിക്കാർഡ് ചെയ്യണം. ഒരു പാട്ടിന്റെ കുറഞ്ഞ സമയം 2 മിനിറ്റും കൂടിയ സമയം 3 മിനിറ്റ് അഞ്ചു സെക്കൻഡും ആണ്. വിഷയങ്ങൾക്ക് അനുസൃതമായാകണം വേഷവിധാനം. പ്രമേയങ്ങളിൽ തയാറാക്കി അവതരിപ്പിച്ച വിഡിയോ qatarkwcc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഈ മാസം 27ന് മുൻപായി അയയ്ക്കണം. ഫൈനൽ മത്സരം പിന്നീട് സ്റ്റേജിൽ  നടത്തും. വ്യവസ്ഥകളും നിബന്ധനകളും അറിയാൻ  70786005 , 55139568 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com