ADVERTISEMENT

ദോഹ∙കോവിഡ് വാക്‌സീൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങി.ഫൈസർ-ബയോടെക്കിന്റെ വാക്‌സീൻ രണ്ട് ഡോസ് ആണ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഡിസംബർ 23 മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്.  70 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ഗുരുതര രോഗമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഈ മാസം 31 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ നൽകുന്നത്. ക്യാംപെയ്ൻ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രായപരിധി എഴുപതിൽ നിന്ന് 65 ആക്കി കുറച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ മുൻഗണനാ പട്ടിക പുതുക്കും.

വാക്‌സീൻ സ്വീകരിച്ച ആദ്യ സ്വദേശി പൗരനായ ഖത്തർ സർവകലാശാല മുൻ പ്രസിഡന്റ് ഡോ.അബ്ദുല്ല അൽ ഖുബെയ്‌സിയും പ്രവാസികളിൽ ആദ്യ ഡോസ് സ്വീകരിച്ച സിറിയൻ സ്വദേശി മുഹമ്മദ് ഫ്രസാത്തും രണ്ടാമത്തെ ഡോസും  സ്വീകരിച്ചു. 

ആദ്യ ഡോസ് എടുത്തവരിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ, പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ എന്നിവരുമുണ്ട്.

10 ഹെൽത്ത് സെന്ററുകളിലാണു വാക്‌സിനേഷൻ പുരോഗമിക്കുന്നത്. മുൻഗണനാ പട്ടികയിലുള്ളവരെ അധികൃതർ വിവരം അറിയിക്കും.

 അറിയിപ്പ് എത്തിയിട്ടില്ലാത്തവർക്ക് 4027 7077 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം. ഘട്ടം ഘട്ടമായുള്ള ക്യാംപെയ്‌നിലൂടെ 16 വയസ്സിനു മുകളിലുള്ള, അലർജിയില്ലാത്തവർക്ക്  വാക്‌സീൻ നൽകും. 

അടുത്ത ആഴ്ചകളിലായി മോഡേണയുടെ വാക്‌സീനും എത്തുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com