ADVERTISEMENT

ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം  ദിർഹവും  ബാർബിക്യു  അവശിഷ്ടങ്ങൾ  ഉപേക്ഷിച്ചാൽ  2,000 ദിർഹവും പിഴ.

മരുഭൂമിയിലും മലകളിലും സന്ദർശകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി  പ്രകൃതിസംരക്ഷണ വകുപ്പ് മേധാവി ഹനാ സൈഫ് അൽ സുവൈദി പറഞ്ഞു. പാഴ്‌വസ്തുക്കൾ നിശ്ചിത മേഖലകളിൽ സ്ഥാപിച്ച പെട്ടികളിൽ ഉപേക്ഷിക്കണം. കെട്ടിടാവശിഷ്ടങ്ങൾ മരുഭൂമിയിൽ തള്ളിയാലും നടപടിയുണ്ടാകും.

കുറ്റവും ശിക്ഷയും

∙ ഉടമയുടെയോ ജോലിക്കാരുടെയോ മേൽനോട്ടമില്ലാതെ വളർത്തു മൃഗങ്ങളെ അഴിച്ചു വിടുക- 1,000 ദിർഹം.

∙  മരം മുറിക്കുക, ചെടികൾ  നശിപ്പിക്കുകയും മണ്ണ് മലിനമാക്കുകയും ചെയ്യുക- 10,000  ദിർഹം.

∙  മലിനജലം, ഉപയോഗിച്ച എണ്ണ തുടങ്ങിയവ ശുദ്ധജല സ്രോതസ്സുകളിൽ ഒഴുക്കിവിടുക- 50,000 ദിർഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com