ADVERTISEMENT

അബുദാബി ∙ യുഎഇയിൽ  കോവിഡ് പോസിറ്റീവ് ആയി മൂന്നു പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 726 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 3382 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം: 2,42,969. പുതുതായി 2671 പേർ രോഗമുക്തി നേടി. രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ 2,15,820. ചികിത്സയിൽ ഉള്ളത് 26,423 പേർ. ഇന്ന് 126,625 പേരെ പരിശോധനയ്ക്കു വിധേയമാക്കി.  

ആകെ പരിശോധന 22.9 ദശലക്ഷം 

ഇന്ന്  126,625 പേർ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരായതോടെ ആകെ പരിശോധന 22.9 ദശലക്ഷമായി. അതേസമയം, രാജ്യത്ത് 150 ആരോഗ്യ കേന്ദ്രങ്ങളിൽ കോവി‍ഡ് വാക്സീൻ നൽകി വരുന്നതായി അധികൃതർ അറിയിച്ചു. 

സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.

സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന തുടരുന്നു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com