ADVERTISEMENT

ദോഹ∙ ശൈത്യം കനക്കുന്നതിനാൽ വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് എത്താൻ സാധ്യത.   ഇന്നലെ രാത്രി മുതൽ താപനില വീണ്ടും കുറഞ്ഞു തുടങ്ങി. പകലും രാത്രിയും തണുപ്പേറും. വാരാന്ത്യങ്ങളിൽ കുറഞ്ഞ താപനില 8നും 17 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. 

തെക്കൻ, ഉൾ പ്രദേശങ്ങളിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിൽ താഴെയാകും. ഈ വാരാന്ത്യത്തിൽ കൂടിയ താപനില 22 നും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.

ജാഗ്രത മറക്കരുത്

ആരോഗ്യത്തിൽ അതീവശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.  കോവിഡ് കാലം കൂടിയായതിനാൽ ജാഗ്രത കൂടുതൽ വേണം. പകർച്ചപ്പനി, ജലദോഷം, ഛർദി, തൊണ്ടവേദന, സന്ധിവേദന, ആസ്മ തുടങ്ങി വിവിധതരം  രോഗങ്ങളാണ് ശൈത്യകാലത്തു കൂടുതലായുള്ളത്. 

പ്രമേഹ, വൃക്ക രോഗം എന്നിവയുള്ളവരിൽ പകർച്ചപ്പനിക്കുള്ള സാധ്യത കൂടുതലായതിനാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കരുത്. 

  ∙ ശൈത്യകാല രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പരമാവധി വീടുകളിൽ തന്നെ കഴിയുന്നതാണു നല്ലതെന്ന് ആരോഗ്യവിദഗ്ധർ ഓർമപ്പെടുത്തുന്നു. 

∙ പുറത്തു പോകുമ്പോൾ കമ്പിളി വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. 

∙ ശരീരത്തിൽ നിർജലീകരണത്തിന് ഇടയാക്കാതെ ധാരാളം വെള്ളം കുടിക്കണം. പുകവലി ഉപേക്ഷിക്കാം. 

∙ നല്ല തണുപ്പുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ∙ പതിവായുള്ള വ്യായാമങ്ങളിലൂടെ ശരീരത്തിന്റെയും സന്ധികളുടെയും വേദനയെ പ്രതിരോധിക്കാം. 

∙ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ തൊണ്ട വേദന, ജലദോഷം എന്നിവയെ ഒരു പരിധി വരെ പ്രതിരോധിക്കാം. 

∙ കോവിഡിന്റെയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനതകളുള്ളതിനാൽ പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാലുടൻ സ്വയം ചികിത്സയ്ക്ക് മുതിരാതെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com