ADVERTISEMENT

ഷാർജ ∙ ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി മലയാളികൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. അൽ ജുബൈലിലെ മദീനാ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് സൈക്കിൾ മോഷണം പരാജയപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

Sharjah-bicycle-thief-caught-by-mallus
സൈക്കിൾ മോഷ്ടാവിനെ കൈയോടെ പിടികൂടുന്ന ദൃശ്യം. സിസിടിവിയിൽ പതിഞ്ഞത്.

തിരക്കേറിയ സമയത്ത് സൂപ്പർമാർക്കറ്റിന് മുന്നിൽ സൈക്കിൾ വച്ച് ഡെലിവറി ജീവനക്കാരൻ സിറാജ് വി.പി.കീഴ്മാടം അകത്തേക്ക് പോയതായിരുന്നു. പെട്ടെന്നു തന്നെ സാധനങ്ങളെടുത്ത് തിരിച്ചുവരുന്നതിനിടയിൽ സൈക്കിൾ കാണാനില്ല. സിസിടിവി പരിശോധിച്ചപ്പോൾ പാക്കിസ്ഥാനി യുവാവ് മോഷ്ടിച്ച് സ്ഥലം വിടുന്നതാണ് കണ്ടത്. സൈക്കിൾ തടഞ്ഞ് പാക്കിസ്ഥാനിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം എതിർത്തെങ്കിലും കുടുങ്ങുമെന്നായപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇരുപതോളം സൈക്കിളുകൾ പരിസരപ്രദേശത്ത് നിന്നു കാണാതായിരുന്നുവെന്ന് സിറാജ് പറഞ്ഞു. മദീന സൂപ്പർമാർക്കറ്റിന്റെ ഡെലിവറി സൈക്കിളുകൾ മാത്രം ഒട്ടേറെ നഷ്ടപ്പെട്ടു. ഇതാദ്യമായാണ് മോഷ്ടാവിൽ നിന്ന് സൈക്കിൾ തിരിച്ചുപിടിക്കുന്നത്. 

siraj-in-cylce
സിറാജ് വി.പി.കീഴ്മാടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com