ADVERTISEMENT

അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,601 കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോഴും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലേറെ തുടരുന്നു. 7 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 805 ആയി. ആകെ രോഗികളുടെ എണ്ണം 2,85,147 ആയതായും 3,890 പേർ കൂടി രോഗമുക്തി നേടിയതായും  ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം–2,59,194. ചികിത്സയിൽ കഴിയുന്നവർ–  25,148.   

 

വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ബോധവത്കരണം

രാജ്യത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയും വാക്സിനേഷൻ സജീവമായി തുടരുകയും ചെയ്യുന്നു. വാക്സിനേഷൻ എടുക്കാൻ പലതരത്തിലുള്ള ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ചില റസ്റ്ററന്റുകൾ വാക്സിനേഷൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

അതേസമയം, യുഎഇയിൽ ഇന്നലെ  1,75,249 പേർക്ക് കോവി‍ഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന  24.8   ദശലക്ഷം ആയതായി അധികൃതർ പറഞ്ഞു. രോഗപ്രതിരോധത്തിന്റെ ഭാഗമായി വിനോദപരിപാടികൾ വിലക്കുകയും പരിശോധനകള്‍ ഉൗർജിതമാക്കുകയും ചെയ്തു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. 

 

നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകളാണ് പരിശോധന തുടരുന്നത്. ഇതിനകം മലയാളികളുടെ വ്യാപാര സ്ഥാപനങ്ങളിലടക്കം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 

 

എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്നു വ്യക്തമാക്കി.  നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com