ADVERTISEMENT

അജ്മാൻ ∙ ഇന്ത്യയുടെ 72–ാം റിപ്പബ്ലിക് ദിനത്തിന് അജ്മാൻ അൽ അമീർ സ്കൂൾ വിദ്യാർഥികളുടെ സവിശേഷ ആദരം. പതാകയേന്തി മാതൃരാജ്യത്തെ അഭിവാദ്യം ചെയ്തും കർഷകസമരം വരെ വിഷയമാക്കി ചിത്രം വരച്ചുമാണ് ഈ ദിവസം അവിമരണീയമാക്കിയത്.

ajman-students-republic-day-celebration2

പഠനം ഓൺലൈനിൽ ആയതുകൊണ്ട് പതാക ഉയർത്തലും പരേഡും അസംബ്ളിയുമൊക്കെ നഷ്ടമായതിന്റെ ദുഃഖം ഇതുവഴി അകറ്റാൻ ശ്രമിക്കുകയാണ് കൊച്ചുകൂട്ടുകാർ.

ajman-students-republic-day-celebration1

അഭിരാമി, ആവണി, ശിവാനി, ഖൽഫാൻ എന്നീ വിദ്യാർഥികൾ തങ്ങളുടെ വരകളും വർണങ്ങളുംകൊണ്ട് ഇന്ത്യയെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. നിയയും അദ്വികയും റബീബും ത്രിവർണ പതാകയെ അഭിവാദനം ചെയ്താണ് ദേശഭക്തി ഉള്ളിൽ ഉണർത്തുന്നത്. 

കൂടാതെ, കെജി ക്ലാസിലെ കുട്ടികൾ പാട്ടൊരുക്കി. വലിയ ക്ലാസിലെ കുട്ടികൾ പീരിയോഡിക്, മോഡൽ പരീക്ഷകളുടെ ചൂടിലാണ്. പ്രിൻസിപ്പൽ എസ്.ജെ. ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഒാർഡിനേറ്റർ സൈഫുദ്ദീൻ ഹംസ, കരിക്കുലം മേധാവി ലത വാരിയർ എന്നിവർ  തലേന്നുതന്നെ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കുട്ടികൾക്കിടയിൽ രാജ്യസ്നേഹ സ്മരണ ഉണർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com