ADVERTISEMENT

മനാമ ∙ ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനൊപ്പമുള്ള വാദ്യകലാസംഘത്തിൽ കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും. ബഹ്റൈൻ സോപാനം വാദ്യകലാസംഘത്തിലെ അധ്യാപകനായ സന്തോഷ് കൈലാസാണു കേരളത്തെ പ്രതിനിധീകരിക്കുന്നത്.

പ്രമുഖ കലാകാരന്മാരുടെ കീഴിൽ ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം എന്നിവ അഭ്യസിച്ച സന്തോഷ് 26 വർഷമായി ഈ രംഗത്ത് സജീവമാണ്.14 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ നിന്നുള്ള 12 കലാകാരന്മാർ ഒരുക്കുന്ന വാദ്യമേളങ്ങളും തെയ്യക്കോലങ്ങളും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ കലാകാരന്മാരുടെയും കാണികളുടെയും എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com