ADVERTISEMENT

ദോഹ∙ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ദോഹയ്ക്ക് രണ്ടാം സ്ഥാനം. നുംബിയോ 2021 ക്രൈം സൂചികയിലാണ് സുരക്ഷ, കുറ്റകൃത്യ നിരക്ക് കുറവ് എന്നിവയിൽ ദോഹ രണ്ടാമതെത്തിയത്.

പട്ടികയിൽ വിപരീത ക്രമത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. 431 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള നഗരമാണ് 431-ാം സ്ഥാനത്ത്. സുരക്ഷയുടെയും സേഫ്റ്റിയുടെയും കാര്യത്തിൽ ഒന്നാമതും 431-ാം സ്ഥാനത്തെത്തുന്ന നഗരത്തിന് തന്നെയാണ്. പട്ടികയിൽ 430-ാം സ്ഥാനത്താണ് ദോഹ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനമാണിത്.

സുരക്ഷാ സൂചികയിൽ 87.96 പോയിന്റും കുറ്റകൃത്യ നിരക്കിന്റെ കാര്യത്തിൽ 12.04 പോയിന്റുമാണ് ദോഹ കരസ്ഥമാക്കിയത്. ആദ്യത്തെ 10 സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യുഎഇയുടെ അബു ദാബി, ദുബായ്, ഷാർജ, തെയ് വാന്റെ തെയ്‌പെയ്, കാനഡയുടെ ക്യുബിക്, സ്വിറ്റ്‌സർലൻഡിന്റെ സൂറിച്ച്, തുർക്കിയുടെ എസ്‌കിസെഹിർ, ജർമനിയുടെ മ്യൂണിച്ച്, ഇറ്റലിയുടെ ട്രിയെസ്റ്റ് എന്നിവയും ഉൾപ്പെടുന്നു. നുംബിയോയുടെ സൂചികയിൽ കഴിഞ്ഞ വർഷം ലോകത്തിലെ സുരക്ഷിത രാജ്യങ്ങളിലും ഖത്തർ മുൻനിരയിൽ ആയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാബേസ് ആണ് നുംബിയോയുടേത്. ആഗോള തലത്തിലുള്ള നഗരങ്ങൾ, രാജ്യങ്ങൾ എന്നിവിടങ്ങളിലെ ജീവിത സാഹചര്യങ്ങൾ, ജീവിതചെലവ്, പാർപ്പിട സൂചികകൾ, ആരോഗ്യ പരിചരണം, ഗതാഗതം, കുറ്റകൃത്യങ്ങൾ, മലിനീകരണം എന്നിവ സംബന്ധിച്ച് നിലവിലെയും യഥാസമയമുള്ള വിവരങ്ങളാണ് നുംബിയോ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com