ADVERTISEMENT

അജ്മാൻ∙ പാർക്കുകളിലെയും മറ്റ് ഹരിതമേഖലകളിലെയും ബാർബിക്യൂവിനും ശീഷ ഉപയോഗത്തിനും 1,000 ദിർഹം പിഴ. നിയമലംഘനങ്ങൾ കണ്ടെത്താൻ ഊർജിത പരിശോധനകൾ തുടങ്ങി.

നിരോധിത മേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു.അനുവദിക്കപ്പെട്ട മേഖലകളിൽ മാത്രം ബാർബിക്യൂ ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ആരോഗ്യ-പരിസ്ഥിതി വിഭാഗം ഡയറക്ടർ ഖാലിദ് അൽ ഹൊസനി അറിയിച്ചു.

ഹരിതമേഖലകളിലെ പുൽത്തകിടികൾ, കുടകൾ, വേലികൾ എന്നിവയ്ക്കു കേടുപാടു വരുത്തിയാലും നടപടി സ്വീകരിക്കും. കുടുംബത്തോടൊപ്പം വരുന്നവർ ഭക്ഷണാവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാതെ പോകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com