ADVERTISEMENT

ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കുറവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. 'ഫസ്റ്റ് കോൾ' എന്ന മൂന്ന് ദിവസത്തെ പ്രമോഷനൽ പ്രചാരണത്തിന്റെ ഭാഗമായി ഉൽപന്നങ്ങൾക്ക് 75% വിലക്കുറവാണ് നൽകുന്നത്. 80 ലക്ഷം ദിർഹമാണ് ഇതിനായി നീക്കിവച്ചത്.

അവശ്യ സാധനങ്ങളായ അരി, എണ്ണ, മാംസ്യം, മധുരപലഹാരങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും ഇലക്ട്രോണിക്സ്, ഹോം അപ്ലൈയൻസസുകളും വിലകുറയുന്ന ഉൽപന്നങ്ങളിൽപ്പെടുന്നു. ഫ്രഷ് പ്രൊഡക്ടുകൾ, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കുള്ള വിലക്കിഴിവിന് പുറമേയാണിത്.  വിൽപനയിൽ 40 % വർധനയാണ് പ്രചാരണ‍ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.

നൂറിലധികം വിഭാഗങ്ങളിൽപെട്ട ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 75 %വിലക്കുറവാണ് പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വിലക്കുറവിലൂടെ ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനൊപ്പം ഉൽപന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com