മസ്‌കത്ത് ∙ ഒമാനില്‍ തിങ്കളാഴ്ച 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് രോഗികളുടെ എണ്ണം 139,692 ആയി ഉയര്‍ന്നു. മൂന്ന് രോഗികള്‍ കൂടി മരണപ്പെട്ടതോടെ ആകെ കോവിഡ് മരണം 1555 ആയി. 195 പേര്‍ രോഗമുക്തി നേടി. 130,848 രോഗികള്‍ക്ക് ഇതിനോടകം അസുഖം ഭേദമായി.
24 മണിക്കൂറിനിടെ 26 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 171 കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിൽ തുടരുന്നുണ്ട്. ഇതില്‍ 59 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.