ADVERTISEMENT

ദുബായ് ∙ 200 കോടി ദിർഹം ചെലവഴിച്ച് വികസിപ്പിക്കുന്ന ദുബായ് – അൽഐൻ റോഡ് 60% പൂർത്തിയായതായി ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) അറിയിച്ചു.

നിർമാണം പൂർത്തിയാകുന്നതോടെ റോഡിന്റെ ശേഷി മണിക്കൂറിൽ 6000 വാഹനങ്ങൾ എന്നത് ഇരട്ടിയാകും. ഈ റോഡിൽ ബു കുദ്ര ജംക്ഷൻ മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള യാത്രാസമയം എട്ടുമിനിറ്റാകും. ഇപ്പോൾ 16 മിനിറ്റാണ് സമയം. റോഡിലെ രണ്ടു കി. മീ വരെ നീളാറുള്ള ഗതാഗതക്കുരുക്കും ഇല്ലാതാകും. തന്നെയുമല്ല റാസ് അൽഖോർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ഇൽ നഹ്യാൻ റോഡ് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരവും സൂഗമമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com