ADVERTISEMENT

അബുദാബി ∙ രാജ്യാന്തര പ്രതിരോധ, നാവികസേനാ പ്രദർശനത്തിൽ (ഐഡെക്സ്, നേവഡെക്സ്) ഇന്ത്യയുടെ ശക്തമായ സാന്നിധ്യം.ഭാരത് ഡൈനാമിക് ലിമിറ്റഡ്, മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ, ഓർഡിനൻസ് ഫാക്ടറി ബോർഡ്, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് എന്നീ കമ്പനകിളും ഐഎൻഎസ് മൈസൂർ, ഐഎൻഎസ് പ്രളയ എന്നീ യുദ്ധക്കപ്പലുകളുമാണ് പങ്കെടുക്കുന്നത്. നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ഡി. കെ. ത്രിപാഠിയാണ് ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകുന്നത്. ഐഎൻഎസ് പ്രളയ പ്രദർശനനഗരിയോടു ചേർന്ന് തങ്കൂരമിട്ടപ്പോൾ വലിയ കപ്പലായ ഐഎൻഎസ് മൈസൂർ ഉൾക്കടലിലാണു സാന്നിധ്യം അറിയിച്ചിരിക്കുന്നത്.

പ്രതിരോധ രംഗത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ പ്രദർശനത്തിൽ ഇന്ത്യയുടെ സാന്നിധ്യം സഹായകരമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ചു ചർച്ച നടക്കുമെന്നും സൂചിപ്പിച്ചു. ഇന്ത്യ പവിലിയൻ പവൻ കപൂർ ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com