ADVERTISEMENT

ദോഹ ∙ കോവിഡ് വാക്സീന്റെ രണ്ടു ഡോസും പൂർത്തിയാക്കിയ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഖത്തർ നാഷനൽ ലൈബ്രറിയിൽ പ്രവേശനാനുമതി. രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒരാഴ്ച കഴിയുമ്പോഴാണ് പ്രവേശനം നൽകുക. പ്രവേശനത്തിന് പതിവുപോലെ മുൻകൂർ അനുമതി തേടണം. കോവിഡ് മുൻ കരുതൽ നടപടികൾ പാലിക്കുകയും വേണം.

മൊബൈലിലെ ഇഹ്തെറാസ് ആപ്പിൽ പ്രൊഫൈൽ നിറം പച്ചയാകണം. ശരീര താപനില 37.8 ഡിഗ്രി സെൽഷ്യസിൽ കൂടാൻ പാടില്ല. ഫെയ്സ് മാസ്കും നിർബന്ധം. സന്ദർശകർ ശാരീരിക അകലം പാലിക്കണം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പതിമൂന്നിനും അറുപതിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ലൈബ്രറിയിൽ പ്രവേശനം അനുവദിച്ചിരുന്നത്. ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് അറുപതും അതിൽ കൂടുതലും പ്രായമുള്ളവർക്ക് നേരത്തെ പ്രവേശനം അനുവദിക്കാതിരുന്നത്.

നിലവിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8.00 നും 10.00നും ഇടയിലും 10.30 മുതൽ 2.30 വരെയും 3.30 മുതൽ രാത്രി 8.00 വരെയും മൂന്ന് സമയങ്ങളിലായാണ് സന്ദർശകർക്ക് പ്രവേശനം. ഓരോ സമയങ്ങളിലും പരമാവധി 200 പേർക്കാണ് പ്രവേശനം നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തിക്കില്ല. പൈതൃക ലൈബ്രറിയുടെ പ്രവർത്തനവും പുനരാരംഭിച്ചിട്ടണ്ട്. പൈതൃക ലൈബ്രറിയിൽ ഉൾപ്പെടെ പബ്ലിക് ഗ്രൂപ്പ് ടൂറും അനുവദിക്കും.

ഓൺലൈനിൽ മുൻകൂർ അനുമതി തേടണം. ലൈബ്രറിക്കുള്ളിൽ പത്തുപേരിൽ കൂടുതൽ ഒരുമിച്ചു കൂടാൻ പാടില്ല. പുസ്തകം കടമെടുക്കാനാണെങ്കിൽ സന്ദർശനം അനുവദിച്ചിരിക്കുന്ന തീയതിക്ക് രണ്ട് പ്രവൃത്തി ദിവസത്തിന് മുൻപ് ഏത് പുസ്തകമാണ് എടുക്കുന്നതെന്ന് അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com