ADVERTISEMENT

ദോഹ∙ കലയും സർഗാത്മകതയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഹ ഡിസൈൻ ഡിസ്ട്രിക്ടിന് തുടക്കമായി. സുസ്ഥിരതയുടെ പര്യായമായ മിഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലാണ് ഡിസൈൻ ഡിസ്ട്രിക്ട് തുറന്നത്. കഴിഞ്ഞ ദിവസം വെർച്വൽ വേദിയിലൂടെയാണ് മിഷ്‌റെബ് ഡവലപ്പർമാരായ മിഷ്‌റെബ് പ്രോപ്പർട്ടീസ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ  ഉദ്ഘാടനം പ്രഖ്യാപിച്ചത്.

ആശയങ്ങൾക്കും പുതുമകൾക്കും പദ്ധതികൾക്കുമുള്ള സ്ഥിര കേന്ദ്രം കൂടിയാണിത്. കലയുടെയും സർഗാത്മകതയുടെയും കേന്ദ്രമെന്ന നിലയിൽ മിഷ്‌റെബ് ഡൗൺടൗൺ ദോഹയുടെ പദവി ശക്തിപ്പെടുത്താനും പ്രാദേശിക ഡിസൈനർമാരുടെ ഉന്നതിക്കായി അത്യാധുനിക കലാകേന്ദ്രമായി പ്രവർത്തിക്കാനുമാണ് ഡിസൈൻ ഡിസ്ട്രിക്ട് തുറന്നത്.

പ്രാദേശിക, മേഖലാ, രാജ്യാന്തര പ്രശസ്തരായ ഡിസൈനർമാരെയും ഡിസ്ട്രിക്ട് ആകർഷിക്കും. അതേസമയം തന്നെ പുതിയ വ്യവസായങ്ങൾക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണക്കാനും ഡിസൈൻ ഡിസ്ട്രിക്ടിന് കഴിയും. ഗാലറികൾ, ഷോറൂമുകൾ, ക്രിയേറ്റീവ് സേവനങ്ങൾ, സ്‌റ്റോറുകൾ, ഭക്ഷണശാലകൾ, കഫേകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com