ADVERTISEMENT

ദുബായ് ∙ ദുബായിൽ ഗോത്രവർഗ ബദുക്കളുടെ വേട്ടനായ്ക്കളായ സലുക്കികളുടെ ഉശിരൻ പോരാട്ടം. ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെൻ്റർ അൽ മർമൂം റേസ് ട്രാക്കിൽ സംഘടിപ്പിച്ച 14–ാമത് സലുക്കി ചാംപ്യൻഷിപ്പിലാണ് യുഎഇ കൂടാതെ, സൗദി, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള വേട്ടനായ്ക്കൾ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ചത്.

saluki-dubai-2021

മണിക്കൂറിൽ 65 കിലോ മീറ്റർ വരെ വേഗമുള്ള വേട്ടനായ്ക്കളാണ് സലുക്കി. 1000 മീറ്റർ ഒാട്ട മത്സരത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മുർ അൽ മക്തൂമിന്റെ വേട്ടനായ  ജേതാവായി. നാസർ ഉബൈദ് ബിൻ ദൽമൂഖ് അൽ കെത് ബിയുടെ വേട്ടനായ്ക്കൾ തുടർ സ്ഥാനങ്ങളിലെത്തി. ഇദ്ദേഹത്തിൻ്റെ ഷേബ, സ്വാബി, പിൻസ്കി എന്നീ നായ്ക്കളാണ് വിജയം നേടിയത്. 2,500 മീറ്റർ ഒാ‌ട്ടമത്സരത്തിലും അൽ കെത് ബിയുടെ ബാലി മാക് എന്ന വേട്ടനായ വിജയിച്ചു. ഹമദ് ഖാലിദ് അൽ റുമാഹിയുടെ റാകവ്,  അൽ കെത് ബിയുടെ വേട്ടനായ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com