ADVERTISEMENT

ദുബായ്∙ ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകമെത്തിച്ചു ഖ്യാതി നേടിയ യുഎഇ ഇനി വനിതയെക്കൂടി ബഹിരാകാശ യാത്രയിൽ ഉൾപ്പെടുത്തും. ഉടൻ തന്നെ പ്രഖ്യാപിക്കുന്ന രണ്ടു യാത്രക്കാരിൽ ഒരാൾ വനിതയായിരിക്കുമെന്ന് യുഎഇ ബഹിരാകാശ പദ്ധതിയുടെ തലവൻ സാലേം അൽ മാർറിയും സൂചന നൽകുന്നു.

അടുത്ത പട്ടികയിൽ അവസാന റൗണ്ടിലേക്ക് എത്തിയവരിൽ നാലുപുരുഷന്മാരും അഞ്ചു വനിതകളുമാണുള്ളത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് അപേക്ഷിച്ച 4300 പേരിൽ 1400 പേരും വനിതകളാണ്. വൻ വർധനയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. 2018ൽ വെറും 250 അപേക്ഷകരുടെ സ്ഥാനത്താണ് ഇപ്പോൾ ഇത്രയധികം വനിതകൾ യാത്രയ്ക്കു സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അപേക്ഷകരിൽ ഡോക്ടറേറ്റ് യോഗ്യതയുള്ളവരും ഡോക്ടർമാരുമെല്ലാം ഉണ്ടെന്ന് വെളിപ്പെടുത്തിയ അൽ മർറി ലിംഗ വ്യത്യാസമല്ല മാനദണ്ഡമാക്കുന്നതെന്നും വ്യക്തമാക്കി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികരായ ഹസ്സ അൽ മൻസൂരി, ഡോ. സുൽത്താൻ അൽ നിയാദി എന്നിവരെ തിരഞ്ഞെടുക്കുമ്പോൾ ഏറെ പരിചയസമ്പന്നരെയാണു പരിഗണിച്ചിരുന്നതെന്നും എന്നാൽ ഇത്തവണ കൂടുതൽ പേരെ ഉൾപ്പെടുത്താൻ പ്രായത്തിൽ ഇളവ് നൽകിയിരുന്നെന്നും ചൂണ്ടിക്കാട്ടി.

അടുത്ത ബാച്ചിനെ പരിശീലിപ്പിക്കാൻ കൂടുതൽ സമയവും മുൻ യാത്രികരുടെ സാന്നിധ്യവും ഉണ്ടാകുമെന്നതിനാലാണ്  ഇളവ് നൽകിയതെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com