ADVERTISEMENT

ദോഹ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 15 വാണിജ്യ സ്ഥാപനങ്ങൾ കൂടി അടച്ചു. കോവിഡ് വ്യവസ്ഥകളുടെയും പൊതു-സ്വകാര്യ ചട്ടങ്ങളുടെയും ലംഘനം നടത്തിയ വിൽപനശാലകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

ഫിറ്റ്‌നസ് സെന്ററുകൾ, സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ഗ്രോസറികൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളാണ് അടച്ചത്. ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ അൽ ഫയസ്, അൽ ഹവാംദിയ, വേണൂസ്, പാരീസ് സൂപ്പർ-ഹൈപ്പർമാർക്കറ്റുകളും അൽ ബാദെർഷിൻ ഗ്രോസറി, ബുഓസ് റസ്റ്ററന്റ്, ഇസ്‌കന്ദർ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് എന്നിവയാണ് അടച്ചത്.

അൽ ഗരാഫയിലെ ഗുസൽ ബ്യൂട്ടി പാർലറും അബ സലീലിലെ റീട്ടെയ്ൽ മാർട്ട് കമ്പനി, അൽദാർ ഫോർ എക്‌സ്‌ചേഞ്ച് വർക്‌സ്, റെഡ് ഫോർട്ട് റസ്റ്ററന്റ്, ദകാർ കിച്ചൻ ആൻഡ് റസ്റ്ററന്റ്, അൽ കർത്തിയാത്തിലെ റിലാക്‌സ് ടൈം വുമൺ മസാജ്, ലേഡി ജിം ബ്യൂട്ടി ആൻഡ് സ്പാ എന്നിവയും അടച്ചവയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com