ADVERTISEMENT

അബുദാബി∙ മലയാളം മിഷൻ അബുദാബി മേഖല നടത്തിയ ഓൺലൈൻ കണിക്കൊന്ന പഠനോത്സവത്തിൽ 100% വിജയം. 176 വിദ്യാർഥികളിൽ 141 പേർ എ ഗ്രേഡും 35 പേർ ബി ഗ്രേഡും നേടി.

കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, ബദാസായിദ് ലൈഫ് ലാബ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇന്റർനാഷനൽ കൾചറൽ സെന്റർ മുസഫ, മദീന സായിദ്, ഇലക്ട്ര, ഹംദാൻ, ഖാലിദിയ, അൽ ദഫ്‌റ തുടങ്ങി 16 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ പഠനോത്സവത്തിൽ പങ്കെടുത്തു.

വിജയിച്ച വിദ്യാർഥികൾ അടുത്ത പാഠ്യപദ്ധതിയായ സൂര്യകാന്തിയിലേക്ക് യോഗ്യത നേടി. നിലവിൽ അബുദാബി മേഖലയിൽ 47 കേന്ദ്രങ്ങളിലായി 1600ലേറെ വിദ്യാർഥികൾ പഠിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com