ഷാർജ ∙ യുഎഇയിലെ വിദ്യാർഥികൾക്കായി അബുദാബി ഷൈനിങ് സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച "ക്രിയേറ്റീവ് എക്സ്പ്രഷൻസ് 2021" കലാമൽസരങ്ങളിൽ ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ വിദ്യാർത്ഥികൾ ജേതാക്കളായി.
പെയിന്റിങ് മൽസരത്തിൽ ജോഷ്വാ ഡാനിയൽ മണികണ്ഠനാണ് ഒന്നാം സമ്മാനം. ചിത്രരചനാ മൽസരത്തിൽ അബ്ദുൽ സാമി മുഹമ്മദും കൈയെഴുത്ത് മത്സരത്തിൽ ഐദിൻ മുഹമ്മദും സമ്മാനം നേടി. ഇന്ത്യാ ഇന്റർനാഷനൽ സ്കൂളിെലെ വെൽനസ് ഡിപ്പാർട്ട്മെന്റും ആർട്ട് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
ജേതാക്കളായ വിദ്യാർഥികളെയും ഇതിനായി പ്രവർത്തിച്ച അധ്യാപകരെയും പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ: പി.എ.ഇബ്രാഹിം ഹാജി, ഡയറക്ടർമാരായ അസീഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ: മഞ്ജു റെജി തുടങ്ങിയവർ അഭിനന്ദിച്ചു.