കുവൈത്ത് സിറ്റി∙ കൊറോണക്കാലത്തു (2020) കുവൈത്ത് ജനസംഖ്യയിൽ 105694 പേരുടെ കുറവ്. മുൻവർഷത്തെ അപേക്ഷിച്ച് 2.2% ആണ് കുറവ്. രാജ്യത്ത് 2020 അവസാനം ജനസംഖ്യ 4670000 ആണ്. 2019ൽ അത് 4776000 ആയിരുന്നു. 2020ൽ കുവൈത്തിൽനിന്ന് തിരികെ പോയ വിദേശികളുടെ എണ്ണം 134000 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തിൽ 4% കുറവാണ് ഉണ്ടായത്.
നിലവിലുള്ള വിദേശികൾ 3210000 ആണ്. 2019 അവസാനം അത് 3344000 ആയിരുന്നു. 2020ൽ കുവൈത്ത് വിട്ട വിദേശികളിൽ 52% ഇന്ത്യക്കാരാണ്. കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം 2019ലെ 1058000ൽ നിന്ന് 989270 ആയി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സ്വദേശി ജനസംഖ്യ 1.95% വർധിച്ചു. 2019ൽ 1432000 ആയിരുന്നത് കഴിഞ്ഞ വർഷം 1459000 ആയി വർധിച്ചിട്ടുണ്ട്.