ADVERTISEMENT

ദോഹ∙ഖത്തർ ഫുട്‌ബോൾ താരം അൽമോസ് അലിയെ യുനെസ്‌കോയുടെ അംബാസഡർ ആയി തിരഞ്ഞെടുത്തു. ഫുട്‌ബോളിലെ മികച്ച പ്രകടനവും ഖത്തറിലും ഗൾഫ്, ഏഷ്യൻ മേഖലകളിലുമുള്ള ജനകീയതയും കണക്കിലെടുത്താണ് ദേശീയ ഫുട്‌ബോൾ ടീം അംഗവും അൽ ദുഹെയ്ൽ ക്ലബ് താരവുമായ അൽമോസ് അലിയ്ക്ക് അംബാസഡർ സ്ഥാനം നൽകിയത്.

ദോഹയിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പരിശീലകനും യുനെസ്‌കോയുടെ അംബാസഡറുമായ അർസെൻ വെൻഗറിന്റെ സാന്നിധ്യത്തിലാണ് യുനെസ്‌കോയുമായുള്ള ഒപ്പുവയ്ക്കൽ ചടങ്ങ് നടന്നത്. 2019 എഎഫ്‌സി ഏഷ്യൻ കപ്പിലെ 9 ഗോൾ നേടി ടോപ് സ്‌കോറർ ആയതോടെ പുതു തലമുറയ്ക്ക് വലിയ പ്രചോദനമായി അൽമോസ് അലി മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com