ദോഹ∙അച്ചടക്ക നടപടികളുടെ ഭാഗമായി അൽ സദ്ദ് താരം അക്രം അഫീഫിന് രണ്ടു മത്സരങ്ങളിൽ വിലക്ക്.മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയെ തുടർന്നാണ് അക്രത്തിനെതിരെ ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ അച്ചടക്ക കമ്മിറ്റി നടപടി സ്വീകരിച്ചത്. 30,000 റിയാൽ പിഴയും ചുമത്തി. ക്യുഎൻബി ലീഗ്, ഖത്തർ കപ്പ് ഫൈനൽ എന്നീ രണ്ടു മത്സരങ്ങളിലാണ് വിലക്കേർപ്പെടുത്തിയത്.
ഖത്തർ കപ്പ് സെമി ഫൈനലിൽ അൽ റയ്യാനെതിരെയുള്ള മത്സരത്തിന് ശേഷം അൽ ഖാസ് ചാനലിന് അക്രം നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. റഫറിയെ പരാമർശിച്ച് പതിനൊന്നര കളിക്കാർക്കെതിരെയാണ് മത്സരിച്ചതെന്നാണ് അക്രം പറഞ്ഞത്. ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിലെ അംഗവും സ്വദേശി പൗരനുമായ അക്രം ഖത്തറിന്റെ മുൻനിര ഫുട്‌ബോൾ താരങ്ങളിലൊരാളാണ്.